06 December Tuesday

അന്തര്‍കലാലയ കായികമത്സരം: വേദികളായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല അന്തർകലാലയ കായികമത്സര വേദികളായി. ഒക്ടോബർ 10നുശേഷമാകും മത്സരങ്ങൾ.
  ഇനം, വേദി ക്രമത്തിൽ: അത്‌ലറ്റിക്‌സ്‌–- കോഴിക്കോട് ദേവഗിരി കോളേജ്‌, പുരുഷ ഫുട്‌ബോൾ–- എംഎഎംഒ കോളേജ് മുക്കം, -വനിതാ ഫുട്ബോൾ–-  കാർമൽ കോളേജ് മാള, പുരുഷ ഹാൻഡ് ബോൾ–- ഫാറൂഖ് കോളേജ്‌, വനിതാ ഹാൻഡ്‌ ബോൾ–- കൊടകര സഹൃദയ കോളേജ്‌, പുരുഷ വോളി ബോൾ–- വടകര എസ്‌എൻ കോളേജ്‌, വനിതാ വോളി ബോൾ–-  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്‌, ഖൊ -ഖൊ–-കലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്‌. അന്തർകലാലയ കായിക മത്സരങ്ങളുടെ വേദി നിശ്ചയിക്കാനുള്ള യോഗം പിവിസി ഡോ. എം നാസർ ഉദ്ഘാടനംചെയ്തു. കായികവകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈൻ അധ്യക്ഷനായി. ഡയറക്ടർ ഡോ. കെ പി  മനോജ്, കായികാധ്യാപക സംഘടനാ പ്രസിഡന്റ് ഹരിദയാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top