29 October Thursday

മരണം മറയാക്കി രാഷ്ട്രീയ സമരം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
മഞ്ചേരി
കോവിഡ്‌ ബാധിച്ച യുവതിക്ക്‌ യഥാസമയം ചികിത്സ ലഭിക്കാതെ ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തെ രാഷ്‌ട്രീയമായി മുതലെടുക്കാൻ ലക്ഷ്യമിട്ട്‌ യുഡിഎഫിന്റെ സമരാഭാസം. സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതുൾപ്പെടെയുള്ള കാരണങ്ങളാണ്‌‌ കുട്ടികളുടെ മരണത്തിലേക്ക്‌ നയിച്ചത്‌. 
എന്നാൽ, ഇത്‌ മറച്ചുവച്ച്‌ സർക്കാർ വിരുദ്ധ മുദ്രാവാക്യവുമായാണ്‌ പ്രതിപക്ഷ യുവജന സംഘടനകൾ തെരുവിലിറങ്ങിയത്‌. മാസ്‌ക്‌ ധരിക്കാതെയും കോവിഡ്‌ മാനദണ്ഡംപാലിക്കാതെയുമായിരുന്നു സമരം. കോവിഡ്‌ മാനദണ്ഡം പാലിക്കാത്ത സമരങ്ങളിൽനിന്ന്‌ യുഡിഎഫ്‌ പിന്മാറുന്നതായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല രാവിലെ പ്രഖ്യാപിച്ചശേഷമായിരുന്നു ആശുപത്രിയിലേക്ക്‌ യൂത്ത്‌ കോൺഗ്രസിന്റെ മാർച്ച്‌. 
രാവിലെ യൂത്ത് ലീഗാണ്‌ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആദ്യം മാർച്ച് നടത്തിയത്. തൊട്ടുപിന്നാലെ പകൽ 12ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. കോവിഡ് രോഗികൾ ദിവസവും പെരുകുന്ന സാഹചര്യം നോക്കാതെ  നൂറുകണക്കിന് പേർ കൂട്ടംചേർന്നാണ് സമരം നയിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top