21 October Monday

സുബ്രതോ കപ്പിനായി എൻഎൻഎം എച്ച്എസ്എസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

സുബ്രതോ കപ്പ് അന്തർ ദേശീയ ഫുട്ബോൾ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസിനുള്ള ജേഴ്സി പി അബ്ദുൾ ഹമീദ് എംഎൽഎ പ്രകാശനംചെയ്യുന്നു

തേഞ്ഞിപ്പലം 
സുബ്രതോ കപ്പ് അന്തർ ദേശീയ ഫുട്‌ബോൾ ടൂർണമെന്റിൽ അണ്ടർ 17 വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എൻഎൻഎം എച്ച്എസ് സ്കൂൾ ഫുട്‌ബോൾ ടീമിന് യാത്രയയപ്പ് നൽകി.  
ചേലേമ്പ്രയിലെ ലീ മോഷ ഇൻ ഹോട്ടലിൽ ടീം സ്പോൺസർമാരായ ഒഡീസിയ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. പി അബ്ദുൾ ഹമീദ്‌ എംഎൽഎ മുഖ്യാതിഥിയായി. ജേഴ്‌സി അദ്ദേഹം പ്രകാശനംചെയ്‌തു. ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്‌ സി രാജേഷ് അധ്യക്ഷനായി.   പഞ്ചായത്ത് ആരോഗ്യ–-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി ശിവദാസൻ, കലിക്കറ്റ് സർവകലാശാലാ കായികവിഭാഗം മേധാവി ഡോ. വി പി സക്കീർ ഹുസൈൻ, മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്‌ബോളർ കാൾട്ടൻ ചാപ്മാൻ, ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ. സുധീർ, ഒഡീസിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ പി ജിഷി, ദേവകി അമ്മ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എം നാരായണൻ, പിടിഎ പ്രസിഡന്റ്‌ പി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. 
പ്രിൻസിപ്പൽ കെ സദാനന്ദൻ സ്വാഗതവും പ്രധാനാധ്യാപിക ആർ പി ബിന്ദു നന്ദിയും പറഞ്ഞു.  ടീം 31ന് ഡൽഹിയിലേക്ക് പുറപ്പെടും. കോച്ച് പി മൻസൂർ അലി, ടീം മാനേജർ ഇ പി  ബൈജീവ്, ഫിസിയോതെറാപ്പിസ്റ്റ്  ടി കെ നിംഷാദ്, ഒഫീഷ്യൽസ് പി  മുഹമ്മദ് ഫസലുൽ ഹഖ് എന്നിവർ ടീമിനെ അനുഗമിക്കുന്നുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top