15 October Tuesday

മോഷണമാരോപിച്ച്‌ വിദ്യാർഥിനിയെ മർദിച്ച പരിശീലകനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019
തേഞ്ഞിപ്പലം 
മോഷണക്കുറ്റം ആരോപിച്ച് കായിക വിദ്യാർഥിനിയെ മർദിച്ച സംഭവത്തിൽ കലിക്കറ്റ് സർവകലാശാലയിലെ താൽക്കാലിക പരിശീലകൻ ജംഷീറിനെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. 
വിദ്യാർഥിനിയുടെ പരാതി രജിസ്ട്രാർ പൊലീസിന്‌ കൈമാറിയിരുന്നു. മറ്റൊരു കുട്ടിയുടെ പണം ഹോസ്റ്റലിൽനിന്ന്‌ മോഷണംപോയ സംഭവത്തിൽ നിരപരാധിയായ തന്നെ പരിശീലകൻ മർദിക്കുകയും പരസ്യമായി അധിക്ഷേപിക്കുകയുംചെയ്‌തുവെന്നാണ് വിദ്യാർഥിനിയുടെ പരാതി. കഴിഞ്ഞദിവസം ജംഷീറിനെ സർവകലാശാല അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. വിശദ അന്വേഷണത്തിനായി പിവിസി ഡോ. പി മോഹൻ, സിൻഡിക്കറ്റംഗങ്ങളായ കെ കെ ഹനീഫ, ഡോ. ഷംസാദ് ഹുസൈൻ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top