21 October Monday

അഭിനവിനെ ലക്ഷ്യമിടുന്നത് മൂന്നാംതവണ

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2019
നിലമ്പൂർ
എസ്എഫ്ഐ എടക്കര ഏരിയാ സെക്രട്ടറിയെ ആക്രമിച്ചത് യൂത്ത് കോൺഗ്രസ്–-കെഎസ്‌യു സംഘത്തിലെ സ്ഥിരം കുറ്റവാളികൾ. 
മൂന്നാം തവണയാണ്‌ അഭിനവിനെ ആക്രമിക്കുന്നത്‌. പ്രതികളിൽ പലരും ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. ഇവർക്കെതിരെ കാപ്പ ചുമത്തണമെന്ന ആവശ്യം ശക്തം.
  മലയോരമേഖലയിലെ കലാലയങ്ങളിൽ നടന്ന സംഘർഷങ്ങളിൽ സ്ഥിരം സാന്നിധ്യമാണ് പുറത്തുനിന്ന് എത്തുന്ന യൂത്ത് കോൺഗ്രസ് ഗുണ്ടാസംഘം. യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാജഹാൻ പായിമ്പാടം, ഷിബു പുത്തൻവീട്ടിൽ, ചാണ്ടി എന്ന സെമീർ, അർജുൻ ജവഹർ കോളനി എന്നിവർ നിരവധി കേസുകളിൽ പ്രതികളാണ്.
 2010, -2013 കാലയളവിൽ ചുങ്കത്തറ മാർത്തോമ കോളേജിലുണ്ടായ സംഘർഷത്തിലും എസ്എഫ്ഐ നേതാക്കളുടെ വാഹനങ്ങൾ കത്തിച്ച കേസിലും നിരവധി ക്രിമിനൽ കേസിലും പ്രതികളാണ്‌. മുൻ മന്ത്രിയും നഗരസഭാ ചെയർമാനുമാണ് ഇവരെ സംരക്ഷിക്കുന്നതെന്ന ആക്ഷേപവും ശക്തം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top