19 September Sunday

അക്ഷരമുറ്റം പ്രതിഭയ്ക്കും 
വിജയത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

വി പി തൗഫീഖ് അഹമ്മദ്

അരീക്കോട് 
പ്ലസ്ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും വാങ്ങി വിജയത്തിളക്കത്തിലാണ് വി പി തൗഫീഖ് അഹമ്മദ്. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ തൗഫീഖ് സയൻസ് വിഭാഗത്തിലാണ് മുഴുവൻ മാർക്കും നേടിയത്‌. 
ദേശാഭിമാനിയുടെ അക്ഷരമുറ്റം ക്വിസിൽ പത്താം തരത്തിലും (2018–--19), ഹയർ സെക്കൻഡറി തലത്തി (2019–- -20)ലും സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. സംസ്ഥാന സാമൂഹ്യശാസ്ത്രമേളയിൽ ക്വിസ് മത്സരത്തിൽ ഹയർ സെക്കൻഡറിതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചരിത്രം ഏറെ ഇഷ്ടപ്പെടുന്ന തൗഫീഖിന് സിവിൽ സർവീസിനോടാണ് താൽപ്പര്യം. അരീക്കോട് പാവണ്ണ സ്വദേശി വി പി ഉണ്ണിമുഹമ്മദ് –-- കെ മറിയുമ്മ ദമ്പതികളുടെ മകനാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top