18 June Friday

ഓർമയുടെ മണ്ണടരുമായി ‘സ്‌നേഹഗ്രാമ’ത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Monday Jun 29, 2020
 
വണ്ടൂർ
കവളപ്പാറ ഉരുൾപൊട്ടലിൽ ഭവനരഹിതരായ 13 കുടുംബങ്ങൾക്ക്‌ ‘സ്‌നേഹഗ്രാമം’ പദ്ധതിയിൽ വീട്‌. വണ്ടൂർ പഞ്ചായത്തിലെ കാരാട്‌ നിർമിച്ച വീടുകളുടെ താക്കോൽ  മന്ത്രി കെ ടി ജലീൽ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, നെക്സസ് ഖത്തർ ചെയർമാൻ അഹമ്മദ് ഇക്ബാൽ എന്നിവർചേർന്ന്‌ കൈമാറി.
നെക്സസ് ഖത്തർ ചെയർമാൻ അഹമ്മദ് ഇക്ബാൽ കുനിയിൽ നൽകിയ ഒന്നര ഏക്കറിൽ ജ്യോതി ലാബ്സ് ലിമിറ്റഡ് ചെയർമാൻ എം പി രാമചന്ദ്രനാണ് എല്ലാ സൗകര്യവുമുള്ള വീടുകൾ നിർമിച്ച് നൽകിയത്. ആവശ്യമായ പാത്രങ്ങളും കൊടുത്തു.
ദുരന്തത്തിൽ സർവം തകർന്ന നാട്ടുകാർക്ക് മാനസികാരോഗ്യം വീണ്ടെടുക്കാൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിനിടെയാണ്‌ അഹമ്മദ് ഇക്ബാൽ കുനിയിൽ തന്റെ ഒന്നരയേക്കർ ഭവനരഹിതരെ പുനരധിവസിപ്പിക്കാൻ വിട്ടുനൽകാൻ സന്നദ്ധതയറിയിച്ചത്‌. എം പി രാമചന്ദ്രൻ വീടുകളുടെ നിർമാണ ചുമതല ഏറ്റെടുത്തു. 
ജ്യോതി ലാബ്സ് ലിമിറ്റഡ് സ്റ്റേറ്റ് മാനേജർ
കെ കൃഷ്ണദാസ്, പള്ളിക്കൽ മുജീബ്റഹ്‌മാൻ, രാജേന്ദ്രൻ കളരിക്കൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top