11 August Tuesday

ചികിത്സയിൽ 224 പേർ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
മലപ്പുറം
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്‌ 224 പേർ. ഇതുവരെ 466 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗമുക്തരായ 231 പേർ വീട്ടിലേക്ക് മടങ്ങി. രോഗം ഭേദമായ ആറുപേർ സ്റ്റെപ് ഡൗൺ ഐസിയുവിൽ തുടർനിരീക്ഷണത്തിലാണ്‌.
ഞായറാഴ്‌ച 1707 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 28,065 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 391 പേർ വിവിധ ആശുപത്രികളിലും  1945 പേർ കോവിഡ് കെയർ സെന്ററുകളിലും 25,729 പേർ വീടുകളിലുമാണ്‌ നിരീക്ഷണത്തിൽ. 
ഇതുവരെ പരിശോധനയ്‌ക്കയച്ച 9225 പേരുടെ സാമ്പിളുകളിൽ 7715 ഫലവും നെഗറ്റീവാണ്‌. 1058 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top