11 August Tuesday
5 പേർക്ക്‌ കോവിഡ്‌

രോഗം സ്ഥിരീകരിച്ചവരെല്ലാം ആശുപത്രി ജീവനക്കാർ

സ്വന്തം ലേഖകൻUpdated: Monday Jun 29, 2020
 
മലപ്പുറം
സ്വകാര്യ ആശുപത്രിയിലെ രണ്ട്‌ ഡോക്ടർമാരുൾപ്പെടെ അഞ്ചുപേർക്കുകൂടി  ജില്ലയിൽ കോവിഡ്–- 19 സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. എടപ്പാൾ, വട്ടംകുളം മേഖലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക്‌‌‌ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇവർക്കുപുറമെ ജില്ലയിൽ നിരീക്ഷണത്തിലായിരുന്ന തിരുവനന്തപുരം സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എടപ്പാൾ ശുകപുരം ആശുപത്രിയിലെ ഡോക്ടറായ (ഫിസിഷ്യൻ) വട്ടംകുളം കണ്ണഞ്ചിറ സ്വദേശി (61), ശുകപുരം ആശുപത്രിയിലെ നേഴ്‌സിങ് അസിസ്റ്റന്റുമാരായ എടപ്പാൾ തുയ്യംപാലം സ്വദേശിനി (54), വട്ടംകുളം ശുകപുരം സ്വദേശിനി (28), എടപ്പാൾ ആശുപത്രിയിൽ കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടർ വട്ടംകുളം ശുകപുരം സ്വദേശി (49), എടപ്പാൾ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് എടപ്പാൾ പൊറൂക്കര സ്വദേശിനി (32) എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 
രോഗബാധ സ്ഥിരീകരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശി (43) ജൂൺ 26നാണ്‌ ദമാമിൽനിന്ന് കരിപ്പൂരിലെത്തിയത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top