11 August Tuesday

കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം കടുപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ മുതൽ പകൽ ഒന്നുവരെയും പെട്രോൾ പമ്പുകൾ രാവിലെ ഏഴുമുതൽ രാത്രി 10 വരെയുംമാത്രമേ തുറക്കാവൂ. ഹോട്ടലുകളിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ പാർസൽമാത്രം അനുവദിക്കും.
അവശ്യ സേവനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങൾമാത്രമേ തുറക്കാവൂ. അത്യാവശ്യത്തിനുള്ള ജീവനക്കാർമാത്രം ഹാജരായാൽ മതി. 
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിച്ചേ പുറത്തിറങ്ങാവു. അടുത്ത വീടുകളിലെ സന്ദർശനം ഒഴിവാക്കണം. അനിവാര്യമെങ്കിൽ മാസ്‌ക് ധരിച്ച് സന്ദർശിക്കാം.
അയൽവീട്ടിലെ കുട്ടികളെ എടുക്കരുത്. 60 വയസ്സിനുമുകളിൽ പ്രായമുള്ളവരോടും അടുത്തിടപഴകരുത്.
അവശ്യ സാധനങ്ങളുമായി ചരക്ക്‌ വാഹനങ്ങൾ ഓടുന്നതിന് തടസ്സമില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിൽ കോവിഡ് മാർഗ നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കണം.
വിവാഹത്തിനും മരണാനന്തര ചടങ്ങിനും 20 പേർ മാത്രം
എടപ്പാൾ ആശുപത്രി, എടപ്പാൾ ശുകപുരം എന്നീ ആശുപത്രികളിൽ പുതിയ രോ​ഗികളെ പ്രവേശിപ്പിക്കില്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top