11 August Tuesday

സൗകര്യമുള്ളവർ ഹോം ക്വാറന്റൈൻ തെരഞ്ഞെടുക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

 

മലപ്പുറം
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങൾ/ഇതര സംസ്ഥാനങ്ങളിൽനിന്നും ജില്ലയിലേക്ക് മടങ്ങിയെത്തുന്നവർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനായി സ്വന്തം വീടുകളിൽ സൗകര്യമുണ്ടെങ്കിൽ ഹോം ക്വാറന്റൈൻ  തെരഞ്ഞെടുക്കണമെന്ന് പ്രോജക്ട് ഡയറക്ടർ ആൻഡ് കോവിഡ് കൺട്രോൾ നോഡൽ ഓഫീസർ അറിയിച്ചു. വീടുകളിൽ സൗകര്യമില്ലാത്തവർക്ക് 17 പെയ്ഡ് ക്വാറന്റൈൻ  കേന്ദ്രങ്ങളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ 171 കോവിഡ് കെയർ  കേന്ദ്രങ്ങളും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ 22 കേന്ദ്രങ്ങളും ഒരുക്കി. https://covid19jagratha.kerala.nic.in ൽ ക്വാറന്റൈൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭിക്കും. വീടുകളിലും പെയ്ഡ് ക്വാറന്റൈൻ  കേന്ദ്രങ്ങളിലും താമസിക്കാൻ കഴിയാത്തവർ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായോ സെക്രട്ടറിയുമായോ ബന്ധപ്പെട്ട് കോവിഡ് കെയർ കേന്ദ്രങ്ങളിൽ പ്രവേശനം ഉറപ്പുവരുത്തണം. ഒരു സൗകര്യങ്ങളും ഇല്ലാത്തവരെ അടിയന്തര സാഹചര്യങ്ങളിൽ ദുരന്തനിവാരണ അതോറിറ്റിയുടെ കോവിഡ് കെയർ സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കും.  
കോഴിക്കോട് ഒഴികെയുള്ള വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന മലപ്പുറം സ്വദേശികളെ കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് വിമാനത്താവളത്തിലെത്തുന്നവരെ അവിടെയുമുള്ള കൺട്രോൾ സെല്ലുകളിൽനിന്നും വിവരങ്ങൾ രേഖപ്പെടുത്തിയതിനുശേഷം ഹോം/പെയ്ഡ്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സെന്ററുകളിലേക്ക് അയക്കും. ഇവർക്കുള്ള യാത്രാ സൗകര്യവും ഒരുക്കി. മടങ്ങിയെത്തുന്നവർ 14 ദിവസം മുറിയിലും 14 ദിവസം വീട്ടിലുമായി 28 ദിവസമായി നിരീക്ഷണം പൂർത്തിയാക്കണം. കൺട്രോൾ റൂം നമ്പർ 7736201213.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top