11 August Tuesday

മുണ്ട് വിറ്റ് നാടുയർത്താൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
മലപ്പുറം
കേരളത്തിന്റെ പുനർനിർമാണത്തിന്‌ വിവിധ പ്രവർത്തനങ്ങളിലൂടെ മാതൃകയാകുകയാണ് നാടിന്റെ‌ സമരയൗവനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം കണ്ടെത്താനായി ‘ദോത്തി ചലഞ്ചി’ലൂടെ ‌‌ഡിവൈഎഫ്‌ഐ ജില്ലയിൽ പത്തു‌ലക്ഷം രൂപ സമാഹരിക്കും. റീ സൈക്കിൾ കേരളയുടെ ഭാഗമായാണ്‌  മുണ്ടുകൾ വിൽപ്പന നടത്തി ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്‌. 375 രൂപയാണ്‌ ഒരു മുണ്ടിന്റെ വില. പാലക്കാട്‌ ശ്രീകൃഷ്ണപുരത്തുനിന്നാണ്‌ വിൽപ്പനക്കുള്ള കൈത്തറി മുണ്ടുകൾ എത്തിച്ചത്‌. ബ്ലോക്ക്, മേഖല, യൂണിറ്റ്‌‌ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌‌ വിൽപ്പന. എടക്കരയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ സൈനബയും നിലമ്പൂരിൽ ബ്ലോക്ക് സെക്രട്ടറി കെ എസ് അൻവറും വിൽപ്പന ഉദ്‌ഘാടനംചെയ്തു. ജില്ലയിലെ മുഴുവൻ ജനങ്ങളും ദോത്തി ചലഞ്ചുമായി സഹകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top