22 August Thursday

കുപ്രചാരണങ്ങൾ തള്ളി; ഇടതുപക്ഷത്തിന‌് കരുത്തേകി വിധി

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

 

മലപ്പുറം
ജില്ലയിലെ അഞ്ച് വാർഡുകളിലേക്ക‌് നടന്ന ഉപതെരഞ്ഞെടുപ്പ‌് ഫലം ഇടതുപക്ഷ മതനിരപേക്ഷതക്ക‌് കരുത്തേകും.  രണ്ടിടത്ത‌് എൽഡിഎഫ‌് സിറ്റിങ്‌ സീറ്റുകൾ കൂടിയ ഭൂരിപക്ഷത്തോടെ നിലനിർത്തിയപ്പോൾ ജയിച്ച രണ്ട‌് സീറ്റുകളിൽ യുഡിഎഫിന‌് ഭൂരിപക്ഷം കുറഞ്ഞത‌് ഇടതുപക്ഷത്തിൽ വോട്ടർമാർക്കുള്ള വിശ്വാസം ഉറപ്പിക്കുന്നതായി. 
പെരിന്തൽമണ്ണ ആലിപ്പറമ്പിൽ  ലീഗ‌് വിമതൻ തിരിച്ചെത്തിയപ്പോൾ അവർ വിജയിച്ചെങ്കിലും  കുഞ്ഞാലിക്കുട്ടിക്ക‌് കിട്ടിയ വോട്ട‌്  വാർഡിൽ യുഡിഎഫിന‌് കിട്ടിയില്ല. 
രാഹുൽ ഗാന്ധി  പ്രധാനമന്ത്രിയാകുമെന്ന‌് തെറ്റിധരിപ്പിച്ച‌് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷമാണ‌് രണ്ട‌് മാസത്തിനുള്ളിൽ കുത്തനെ ഇടിഞ്ഞത‌്. 
തീവ്രനിലപാടുകാരായ  എസ‌്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും കൂട്ടുപിടിച്ച‌് യുഡിഎഫ‌് നടത്തിയ കുപ്രചാരണങ്ങളിൽ കബളിപ്പിക്കപ്പെട്ട വോട്ടർമാർ തെറ്റ‌് തിരുത്തുന്ന വിധിയെഴുത്താണ്  വെള്ളിയാഴ‌്ച ഉണ്ടായത‌്. ലോക‌്സഭയിൽ കുഞ്ഞാലിക്കുട്ടിക്കും മുഹമ്മദ‌് ബഷീറിനുംമാത്രമല്ല രാഹുൽ ഗാന്ധിക്ക‌് കിട്ടിയ ലീഡുപോലും വാർഡുകളിൽ തകർന്നു. 
രാഹുലിന‌് വൻ ലീഡ‌് നൽകിയ ഊർങ്ങാട്ടിരിയിലെ വാർഡിൽ ഇടതുപക്ഷമാണ‌് ജയിച്ചത‌്.  
പരപ്പനങ്ങാടി നഗരസഭ കീഴ‌്ചിറ വാർഡിലും എൽഡിഎഫ‌് ജയിച്ചു. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഈ വാർഡിലെ മൂന്ന‌് ബൂത്തുകളിൽ രണ്ടെണ്ണം യുഡിഎഫും ഒരു വാർഡിൽ ബിജെപിയുമാണ‌്  ലീഡ‌് ചെയ്തിരുന്നത‌്.  രണ്ട് കൂട്ടർക്കുംകൂടി 400ൽ അധികം വോട്ട‌് അധികമുണ്ട‌്. ഇതെല്ലാം മറികടന്ന‌് 71 വോട്ടിനാണ‌് ഇടതുപക്ഷ സ്ഥാനാർഥി വിജയിച്ചത‌്. യുഡിഎഫ‌് മൂന്നാം സ്ഥാനത്താണെന്നതും ശ്രദ്ധേയമായി.
ലോക‌്സഭയിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയെ തുടർന്ന‌്  യുഡിഎഫും ബിജെപിയും മാധ്യമ പിന്തുണയിൽ സർക്കാരിനും സിപിഐ എമ്മിനുമെതിരെ കുപ്രചാരണങ്ങൾ ശക്തമാക്കിയ ഘട്ടത്തിലാണ‌് അനുകൂലമായ ജനവിധിയെന്നതും സിപിഐ എമ്മിന‌് കരുത്തുപകരുന്നു. 
പ്രധാന വാർത്തകൾ
 Top