06 July Wednesday

കെ ടി ജലീൽ എംഎൽഎയുടെ മക്കൾ വിവാഹിതരായി

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

കെ ടി ജലീൽ എംഎൽഎയുടെയും എം പി ഫാത്തിമക്കുട്ടിയുടെയും മക്കളായ അഡ്വ. മുഹമ്മദ് ഫാറൂഖിനും സുമയ്യ ബീഗത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ വിവാഹാശംസകൾ നേരുന്നു. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ സമീപം

മലപ്പുറം
കെ ടി ജലീൽ എംഎൽഎ–- എം പി ഫാത്തിമക്കുട്ടി ദമ്പതികളുടെ മക്കളായ അഡ്വ. മുഹമ്മദ് ഫാറൂഖും സുമയ്യ ബീഗവും വിവാഹിതരായി. മരത്തംകോട് ഏർഷ്യംവീട്ടിൽ ഷമീറിന്റെയും ജസീറയുടെയും  മകൾ ശുഅയ്ബയാണ്‌ മുഹമ്മദ്‌ ഫാറൂഖിന്റെ വധു. രണ്ടത്താണി ആറ്റുപുറം കല്ലൻ സൈതലവിയുടെയും കുഞ്ഞിഫാത്തിമയുടെയും മകൻ ഡോ. മുഹമ്മദ് ഷരീഫാണ്‌ സുമയ്യ ബീഗത്തിന്റെ വരൻ.  ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,  ഗോവ ഗവർണർ പി എസ്‌ ശ്രീധരൻപിള്ള, മന്ത്രി അഹമ്മദ്‌ ദേവർകോവിൽ, സിപിഐ എം  ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌, മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി, നോർക്ക റൂട്ട്‌സ്‌ വൈസ്‌ ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ, പ്രതിപക്ഷ ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, ഇബ്രാഹിം ഖലീൽ അൽബുഖാരി തങ്ങൾ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top