29 June Wednesday

സംസ്ഥാനതല വായനോത്സവത്തിന് 
ഇന്ന് തുഞ്ചൻപറമ്പിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
തിരൂർ
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവത്തിന് ഞായറാഴ്ച തിരൂർ തുഞ്ചൻപറമ്പിൽ തുടക്കമാകും. രണ്ടുദിവസംനീളുന്ന വായനോത്സവം പകൽ 11ന് സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഉദ്ഘാടനംചെയ്യും. ഹൈസ്കൂൾ വിദ്യാർഥികൾക്കും 16 മുതൽ 21 വരെയുള്ളവർക്കുമുള്ള മത്സരങ്ങളാണ് ഞായറാഴ്ച നടക്കുന്നത്. 22 മുതൽ 40 വരെ പ്രായമുള്ളവരുടെ മത്സരങ്ങൾ തിങ്കളാഴ്ച നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ എംഎൽഎമാരായ കെ ടി ജലീൽ, കുറുക്കോളി മൊയ്തീൻ, പി നന്ദകുമാർ, തിരൂർ നഗരസഭാ ചെയർപേഴ്സൺ എ പി നസീമ എന്നിവർ പങ്കെടുക്കും. തിങ്കളാഴ്ച കുട്ടികളുമായുള്ള സർഗസംവാദം മലയാള സർവകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനംചെയ്യും. സാഹിത്യകാരൻമാരായ കെ പി രാമനുണ്ണി, ടി ഡി രാമകൃഷ്ണൻ, സുഹ്റ കൂട്ടായി എന്നിവർ പങ്കെടുക്കും. തിങ്കൾ പകല്‍ മൂന്നിന്‌ ചേരുന്ന സമാപന സമ്മേളനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനാകും. ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു സമ്മാനദാനം നിർവഹിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top