25 June Saturday

ആർമിയിൽ ജോലി വാഗ്ദാനംചെയ്‌ത്‌ 
70 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
അരീക്കോട്
ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനംചെയ്‌ത്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 40 വ്യക്തികളിൽനിന്ന് 70 ലക്ഷം രൂപ തട്ടി വിദേശത്തേക്ക് കടന്ന പ്രതിയെ അരീക്കോട് പൊലീസ് അറസ്റ്റുചെയ്‌തു. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി നോട്ടത്ത് വീട്ടിൽ ശ്രീരാഗാണ്‌ പിടിയിലാത്‌. കോവിഡ് വ്യാപനം രൂക്ഷമായ 2020ൽ മുക്കത്തുവച്ച് സ്വകാര്യ സ്ഥാപനം നടത്തിയ ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെന്റിൽ പങ്കെടുത്ത കുനിയിൽ സ്വദേശി സഹീർഖാന്റെ പരാതിയിലാണ് അറസ്റ്റ്‌. ശാരീരിക ക്ഷമത പരീക്ഷയിൽ പാസായി എഴുത്ത് പരീക്ഷയിൽ പരാജയപ്പെട്ടവർക്ക്‌ പണം നൽകിയാൽ ആർമിയിൽ ജോലി നേടിത്തരാം എന്നു പറഞ്ഞാണ് പ്രതി സമീപിച്ചിരുന്നത്. ഇതിനായി കുനിയിൽ സ്വദേശി സഹീർഖാനിൽനിന്നും വിവിധ ഘട്ടങ്ങളിലായി 3.5 ലക്ഷം രൂപയോളം കൈക്കലാക്കി. ജോലി ലഭിക്കാതിരിക്കുകയും പണം തിരിച്ചുനൽകാതിരിക്കുകയുംചെയ്‌തതോടെ സഹീർ അരീക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽതന്നെ വൻ തട്ടിപ്പാണ് നടന്നതെന്നും പ്രതി രാജ്യം വിട്ടതായും മനസിലായി. 
തുടർന്ന്‌ പ്രതിക്കായി ലുക്കൗട്ട് പുറപ്പെടുവിച്ചു. ഇന്തോനേഷ്യയിൽനിന്നും നാട്ടിലേക്ക് മടങ്ങിയ പ്രതിയെ നെടുമ്പാശേരിയിലെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് അരീക്കോട് സ്റ്റേഷൻ സിഐ സി വി ലൈജുമോന്റെ നിർദേശ പ്രകാരം എസ്ഐ അഹമ്മദ്, എസ്ഐ സുബ്രഹ്മണ്യൻ, എഎസ്ഐ സുഹാൻ, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. ഇയാളുടെ കൂടെ മുഹമ്മദ് ഫൈസൽ എന്ന ഒരാൾകൂടി വിദേശത്തുണ്ടെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ നാൽപ്പതോളംപേരിൽനിന്ന് 70 ലക്ഷം തട്ടിപ്പ് നടത്തിയതായും ശ്രീരാഗ് ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top