13 July Monday

26 പുതിയ കേസുകള്‍

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
മലപ്പുറം
നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ 26 കേസുകൾകൂടി വ്യാഴാഴ്ച രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 28 പേരെ അറസ്റ്റുചെയ്തു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ നാല് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 4385 ആയി. 5407 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്. ജില്ലയിലാകെ 2555 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 263 പേർക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി.
പ്രധാന വാർത്തകൾ
 Top