08 July Wednesday

ഭാരതപ്പുഴയിലെ തടസ്സം നീക്കും

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

 

പൊന്നാനി
ഭാരതപ്പുഴയിലെ നീരൊഴുക്കിന്റെ തടസ്സങ്ങൾ അടിയന്തരമായി നീക്കംചെയ്യും. സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ അധ്യക്ഷനായി. മന്ത്രിമാരായ കെ ടി ജലീൽ, കെ കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന   വീഡിയോ കോൺഫറൻസിലാണ് തീരുമാനം. മണൽ തട്ടിനിരപ്പാക്കുന്നതിനും ചെങ്ങണക്കാടുകൾ നീക്കംചെയ്യുന്നതിനും ജലവിഭവ വകുപ്പിനെ ചുമതലപ്പെടുത്തി.  റിവർ മൗത് വീതികൂട്ടാനാവുമോയെന്ന്‌ പരിശോധിക്കും. ഫ്‌ളഡ് ഗേറ്റ് സ്ഥാപിക്കൽ പഠിക്കുന്നതിനായി പുണെ സിഡബ്ല്യുപിആർഎസി (സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷൻ)നെ ചുമതലപ്പെടുത്തും.
പ്രധാന വാർത്തകൾ
 Top