09 July Thursday

സിഐടിയു സ്ഥാപകദിനം സമുചിതമായി ആചരിക്കും

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

 

വളാഞ്ചേരി
സിഐടിയു സുവർണ ജൂബിലി സ്ഥാപകദിനാചരണ ഭാഗമായി 30ന് ജില്ലയിൽ   പരിപാടികൾ സംഘടിപ്പിക്കും. 2000 കേന്ദ്രങ്ങളിലാണ്‌  ദിനാചരണ പരിപാടി സംഘടിപ്പിക്കുക. 30, 31 തീയതികളിൽ ശുചീകരണ പ്രവർത്തനം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി ശശികുമാർ, കൂട്ടായി ബഷീർ തുടങ്ങിയ നേതാക്കൾ ഓൺലൈൻ വഴി ക്ലാസ്‌ സംഘടിപ്പിക്കും. ദിനാചരണ പരിപാടി വിജയിപ്പിക്കാൻ കോവിഡ് നിബന്ധന പാലിച്ചുകൊണ്ട് മുഴുവൻ തൊഴിലാളികളും രംഗത്തുവരണമെന്ന്‌ ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top