27 May Wednesday

കണ്ണിയറുക്കാൻ കരുതലോടെ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
മലപ്പുറം
കരുതലോടെ അതീവജാ​ഗ്രതയിൽ വൈറസിന്റെ സാമൂഹ്യ വ്യാപനത്തിനെതിരെ ചങ്ങല കണ്ണികളറുത്ത്  പ്രതിരോധം തുടരുന്നു. ലോക്ക്‌ ഡൗൺ പരിശോധന ശക്തമായതോടെ നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. 
വെബ് ആപ്ലിക്കേഷൻവഴി ഓൺലൈൻ സത്യവാങ്മൂലം നൽകിയവരും അവശ്യവസ്തുക്കൾക്കും ആശുപത്രി സർവീസുകളും നടത്തി. 'കോവിഡ് 19 ജാഗ്രത'   പേരിലുള്ള വെബ് ആപ്ലിക്കേഷനിലാണ് ആവശ്യക്കാർക്ക് ഓൺലൈനായി സത്യവാങ്ങ്മൂലം നൽകേണ്ടത്. അതിർത്തികളിൽ ലോഡുകൾ വരാനുള്ള കാലതാമസം പച്ചക്കറിക്കും പഴത്തിനും വിലയിൽ നേരിയ വർധനവുണ്ടാക്കി. ഉൾപ്രദേശങ്ങളിൽ ചില കടകളിൽ സാധനങ്ങളുടെ കുറവ് ഉണ്ടാകുന്നുണ്ട്. മെഡിക്കൽ ഷോപ്പുകളിൽ തിരക്ക് കൂടുന്നു. നീതി, സഹകരണ മരുന്ന് കടകൾ, ജന്‍ഔഷധികൾ എന്നിവടങ്ങളുടെ മുമ്പിൽ ദീർഘകാല മരുന്നുകൾ വാങ്ങിക്കാൻ എത്തുന്നവരാണേറെ. സുരക്ഷിതത്വം നിശ്ചിത അകലം പാലിച്ചാണ് ആവശ്യക്കാർക്ക് സൗകര്യം ഏർപ്പെടുത്തിട്ടുള്ളത്. ആശുപത്രികളിലും ബാങ്കുകളിലും തിരക്ക്‌ കുറവാണ്.  ലോൺ, പുതിയ അക്കൗണ്ട് എന്നിവ സ്വീകരിക്കുന്നില്ല. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 100 ശതമാനം പേപ്പറുകൾ പൂർണമായി എത്തുന്നവർക്ക് ലോണുകൾ പുതുക്കി നൽകുന്നുണ്ട്.
 
14 കേസുകള്‍; 16 അറസ്റ്റ്‌
മലപ്പുറം
നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് 14 കേസുകൾകൂടി ശനിയാഴ്ച ജില്ലയിൽ രജിസ്റ്റർചെയ്തു. വിവിധ സ്റ്റേഷനുകളിലായി 16 പേരെ അറസ്റ്റുചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ ഒരു വാഹനവും പിടിച്ചെടുത്തു. ഇതോടെ രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 232 ആയി. 328 പേരെ ഇതുവരെ അറസ്റ്റുചെയ്തു. 38 വാഹനങ്ങളും പിടിച്ചെടുത്തു.
കോവിഡ് വ്യാപനം തടയാൻ കർശനമായ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ ആരോഗ്യ ജാഗ്രത ലംഘിച്ചതിനും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചിനും ശനിയാഴ്ച 39 കേസുകളും രജിസ്റ്റർചെയ്തിട്ടുണ്ട്‌. ഇത്തരത്തിൽ 218 കേസുകൾ ഇതുവരെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്തയായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പ്രധാന വാർത്തകൾ
 Top