30 November Monday

സുഗന്ധമില്ലെങ്കിലും സുന്ദരമീ പൂക്കൾ

സ്വന്തം ലേഖകൻUpdated: Sunday Mar 29, 2020
വണ്ടൂർ
കടും  നീലനിറത്തിൽ  പച്ചപ്പിനുള്ളിൽ  നിറഞ്ഞുനിൽക്കുന്ന ശംഖുപുഷ്പം, മഞ്ഞയിൽ നിറഞ്ഞ്‌  മന്ദാരം, ചുവപ്പും മഞ്ഞയും കലർന്ന വാഴച്ചെടി, വർണച്ചിറകുമായി ശലഭങ്ങൾ വീടിനകത്ത്‌ മായാതെ വസന്തം പൂത്തുലഞ്ഞു. 
കാലത്തിനുമുമ്പേ പൂക്കാലം ഒരുക്കുകയാണ്‌ കരുവാരക്കുണ്ട് സ്വദേശി സലാം കക്കറ. വർണ കടലാസ്, കമുകിൻ പാള, തൊണ്ട്, തെങ്ങിൻ പൂക്കുല, പ്ലാസ്റ്റിക് കുപ്പികൾ എന്നിവ ഉപയോഗിച്ചാണ്‌  നിർമാണം. പൂക്കൾക്കുപുറമെ ചിത്രശലഭങ്ങൾ, പക്ഷികൾ, കമ്മലുകൾ, മറ്റ് കൗതുകവസ്തുക്കളും നിർമിക്കുന്നുണ്ട്. ടാപ്പിങ്‌   തൊഴിലാളിയായ  സലാം  ഉപ്പ  അബു കിടപ്പിലായപ്പോൾ  അദ്ദേഹത്തെ നോക്കാൻ  വീട്ടിലിരുന്ന  സമയത്താണ്  പൂക്കളും കരകൗശലവസ്തുക്കളും  നിർമിച്ചുതുടങ്ങുന്നത്‌. ഇപ്പോൾ  വായനശാലകളിലും  സ്കൂളുകളിലുമൊക്കെ പൂക്കൾ നിർമാണ പരിശീലനം നൽകാൻ  സലാം കക്കറയെ  വിളിക്കാറുണ്ട്. സിപിഐ എം കരുവാരക്കുണ്ട് ലോക്കൽ കമ്മിറ്റി അംഗം, കക്കറ വിദ്യ ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിൽ   പ്രവർത്തിക്കുന്ന  സലാം  ഇരിങ്ങാട്ടിരി കോൽകളി  ടീം  അംഗംകൂടിയാണ്. ഭാര്യ: റെഹിയാനത്ത്. മക്കൾ: ഹഫ്സീന, അൽത്താഫ്, ഷെഹർന, സർഫീന.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top