25 May Monday

ജനങ്ങൾ നിർദേശങ്ങൾ പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
മലപ്പുറം
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ വീടിന്‌ പുറത്തിറങ്ങുന്നതും പരസ്പര സമ്പർക്കവും ഒഴിവാക്കണമെന്നും  തൃശൂർ മേഖലാ ഡിഐജി എസ്‌ സുരേന്ദ്രൻ പറഞ്ഞു.കുന്നുമ്മലിൽ വാഹന പരിശോധനക്കുശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്താനാണ്‌ പൊലീസ്‌ പരിശോധന നടത്തുന്നത്‌. പിടികൂടുന്നവർക്കെതിരെ  നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top