25 May Monday

മനയംതൊടിയിൽ മുന്തിരിക്കാലം

സ്വന്തം ലേഖകൻUpdated: Sunday Mar 29, 2020

മുന്തിരിപ്പന്തലിൽ മുഹമ്മദ് ഷുജ

വേങ്ങര
വേനൽച്ചൂടിൽ  മുറ്റത്തെ പച്ചപ്പന്തൽ നിറയെ മധുരം. ചൂടിലും കുളിരേകി  മനയംതൊടിയിൽ വീണ്ടും മുന്തിരിക്കാലമെത്തി. മനയംതൊടി  മുഹമ്മദ് ഷുജയുടെ വീട്ടിലാണ്‌ മുന്തിരി വിളവെടുത്തുത്‌. രണ്ടാംതവണയാണ്  വേങ്ങര ടൗൺ ഹയർ സെക്കൻഡറി സ്കൂളിനുസമീപമുള്ള  മനയംതൊടി വീട്ടിൽ മുന്തിരിക്കാലമെത്തുന്നത്. നാലുവർഷംമുമ്പ്‌  മൂന്നിയൂർ കളിയാട്ടത്തിലെ ഒരു നേഴ്സറിയില്‍നിന്ന്  മുന്തിരി തൈകൾ വാങ്ങി. കൃഷിരീതികൾ ഒന്നുമറിയില്ലെങ്കിലും നന്നായി പരിപാലിച്ചു. അധ്വാനം വെറുതെയായില്ല. പടർന്ന് പന്തലിച്ച പച്ചപ്പിൽ റോസ്‌ മുന്തിരികൾ  മധുരം പകർന്നു. 
കുടുംബമൊന്നിച്ച്  ജിദ്ദയിലായിരുന്ന ഷുജ രണ്ടുമാസംമുമ്പാണ് നാട്ടിൽ എത്തിയത്. വളപ്രയോഗവും നനയും വൈകിയതിനാൽ കഴിഞ്ഞ തവണത്തെ വിളവ് ലഭിച്ചില്ല. എങ്കിലും വീട്ടിലുള്ളവർക്ക്‌ കഴിക്കാനുള്ള  മുന്തിരി ലഭിച്ചിട്ടുണ്ട്‌. പച്ചക്കറി കൃഷിയിലും തൽപ്പരനാണ് ഷുജ. പറമ്പിലും  ടെറസിൽ  ഗ്രോബാഗുകളിലും വഴുതിന, വെണ്ട, മുളക്, കോളിഫ്ലവർ, കാബേജ് എന്നിവയും കൃഷിചെയ്യുന്നുണ്ട്. ഭാര്യ റംലയും  കൃഷിയിൽ സഹായിക്കുന്നുണ്ട്.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top