29 May Friday
സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സേവനം

തപാലെത്തും മുറ്റത്ത്‌

പി വിജയൻUpdated: Sunday Mar 29, 2020
മലപ്പുറം
ജനങ്ങൾക്ക്  ആശ്വാസമായി സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസുമായി തപാൽ വകുപ്പ്. ലോക്ക്‌ ഡൗണിന്റെ ഭാഗമായി സബ് പോസ്റ്റ് ഓഫീസുകളും ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും അടച്ചതിനാലാണ് തപാൽ വകുപ്പ് ജനങ്ങൾക്കരികിൽ എത്തുന്നത്.
തപാൽ വകുപ്പിനെ അടിയന്തര സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ അടിസ്ഥാനപരമായ സാമ്പത്തിക -തപാൽ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ പോസ്റ്റ് ഓഫീസ് ഓൺ വീൽസ് എന്ന പേരിലാണ്  പദ്ധതി.  മഞ്ചേരി, തിരൂർ ഡിവിഷനുകീഴിലുള്ള സ്ഥലങ്ങളിലെല്ലാം സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് എത്തും. 30, 31 തീയതികളിൽ മഞ്ചേരി ഡിവിഷനിലും ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ തിരൂർ ഡിവിഷനിലുമാണ് പര്യടനം.  തപാൽ വകുപ്പിന്റെ മെയിൽ മോട്ടോർ സർവീസിന്റെ (എംഎംഎസ്) വാഹനത്തിലാണ് സൗകര്യമൊരുക്കുക.
സേവിങ്സ് ബാങ്ക് നിക്ഷേപങ്ങൾ, പണം പിൻവലിക്കൽ, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് - ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പ്രീമിയം സ്വീകരിക്കൽ, മണി ഓർഡർ ബുക്കിങ്, അവയുടെ വിതരണം, രജിസ്ട്രേഡ്/സ്പീഡ് ഉരുപ്പടികൾ ബുക്ക് ചെയ്യലും വിതരണംചെയ്യലും തുടങ്ങി എല്ലാ സേവനങ്ങളും ലഭിക്കും.തിരുവനന്തപുരം നോർത്ത് ഡിവിഷനിലാണ് സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസിന് തുടക്കം. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഹെഡ് പോസ്റ്റ് ഓഫീസുകളും മുഖ്യ തപാൽ ഓഫീസുകളുംമാത്രമേ പ്രവർത്തിക്കുന്നുള്ളു. ബാക്കിയെല്ലാം അടഞ്ഞുകിടപ്പാണ്. ഗ്രാമീണ മേഖലയിലുള്ളവർക്ക് സേവനം ലഭ്യമല്ല. ഉദ്യോഗാർഥികൾക്ക് തപാലിൽ അപേക്ഷകൾ അയക്കാൻ പോലുമാവുന്നില്ല. ഇത് മുന്നിൽക്കണ്ടാണ് തപാൽ വകുപ്പ് നേരിട്ട് ജനങ്ങൾക്കരികിലെത്തുന്നത്. കർഫ്യൂ നിലനിൽക്കുന്നതിനാൽ മാനദണ്ഡങ്ങൾ പാലിച്ചാകും പര്യടനം.
 
മഞ്ചേരി ഡിവിഷൻ 
30ന് രാവിലെ 10.30 മുതൽ 11.30 വരെ പാണ്ടിക്കാട്, 12 മുതൽ 12.45 വരെ തുവ്വൂർ,ഒന്നുമുതൽ നാലുവരെ കരുവാരക്കുണ്ട്.31ന് രാവിലെ 10.30 കാളികാവ്, 12 വാണിയമ്പലം, ഒന്നിന്  വണ്ടൂർ. 

തിരൂർ ഡിവിഷൻ
ഏപ്രിൽ മൂന്നിന് രാവിലെ  ഒന്‍പതുമുതൽ 10.30 വരെ പരപ്പനങ്ങാടി, 11 മുതൽ 12 വരെ ചെമ്മാട് (തിരൂരങ്ങാടി),12.30 മുതൽ 1.30 വരെ വേങ്ങര.                       ഏപ്രിൽ നാലിന് രാവിലെ 9 വളാഞ്ചേരി,11 കുറ്റിപ്പുറം,   12.30 എടപ്പാൾ.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top