28 May Saturday

ലൈംഗികാതിക്രമം; 
മദ്രസാധ്യാപകനെതിരെ പോക്‌സോ കേസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
തിരൂർ
മദ്രസാ വിദ്യാർഥികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മദ്രസാധ്യാപകനെതിരെ തിരൂർ പൊലീസ് കേസെടുത്തു. തിരൂർ ആലിൻചുവട് റൗളത്തുൽ ജംന മദ്രസാധ്യാപകൻ ഹംസ മദനി (55)ക്കെതിരെയാണ് തിരൂർ സിഐ പോക്സോ  കേസെടുത്തത്. മദ്രസയിലെ  12, 15 വയസുള്ള വിദ്യാർഥികൾക്കുനേരെയാണ്‌  അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയത്‌.  ഡിസംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.  ബന്ധുക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളെ കൗൺസലിങ്‌ നടത്തുകയും ലൈംഗികമായി പീഡിപ്പിച്ചിതായി സ്ഥിരീകരിക്കുകയുംചെയ്തു.  പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top