28 May Saturday

മാതന്റെ കുടുംബത്തിന് 
13 ലക്ഷം നഷ്ടപരിഹാരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
നിലമ്പൂർ
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോലനായ്‌ക്ക മൂപ്പൻ കരിമ്പുഴ മാതന്റെ കുടുംബത്തിന് വനംവകുപ്പ് 11 ലക്ഷം രൂപയും ഐടിഡിപി രണ്ട് ലക്ഷവും നഷ്ടപരിഹാരം നൽകും. വനത്തിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും ഇൻഷുർ ചെയ്തിട്ടുണ്ട്. ഈ തുകയും മാതന്റെ കുടുംബത്തിന് ലഭിക്കും.
മരണാനന്തര ചടങ്ങുകൾക്കുള്ള ചെലവ് വനംവകുപ്പ് കൈമാറി. 
ബുധനാഴ്ചകളിൽ റേഷൻ വാങ്ങാൻ മാഞ്ചീരിയിലെത്തുന്ന ചോലനായ്‌ക്കർക്ക് തണ്ടർബോൾട്ടിന്റെ സുരക്ഷാ സംവിധാനം ഉറപ്പാക്കും. കാട്ടാനശല്യം രൂക്ഷമായ  ഭാഗങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ വാച്ചർമാരുടെ സേവനവും കാര്യക്ഷമമാക്കും. വനവിഭവങ്ങൾ ശേഖരിക്കാൻ സംഘമായേ പോകാവൂയെന്ന് നിർദേശം നൽകി. ചോലനായ്ക്കർക്കുള്ള ഭക്ഷ്യവസ്തുക്കൾ അവർ താമസിക്കുന്ന ഇടങ്ങളുടെ കൂടുതൽ അടുത്തേക്ക് എത്തിക്കും. ആനകൾക്ക് സുഗമമായി സഞ്ചരിക്കാൻ ആനത്താരകൾ പുനഃസ്ഥാപിക്കുമെന്നും വനംവകുപ്പ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top