കൊണ്ടോട്ടി
വൈദ്യർ മഹോത്സവത്തോടനുബന്ധിച്ച് മാപ്പിള കലാ അക്കാദമിയിൽ മലബാർ സമര ശതാബ്ദി പുസ്തകമേള തുടങ്ങി. അക്കാദമി വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി പുസ്തകമേള ഉദ്ഘാടനംചെയ്തു. ഗായിക എം കെ ജയഭാരതി,
കവി ബാലകൃഷ്ണൻ ഒളവട്ടൂർ, കൊണ്ടോട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി മോഹൻദാസൻ എന്നിവർ പുലിക്കോട്ടിൽ ഹൈദരലിയിൽനിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് അധ്യക്ഷനായി. അക്കാദമി അംഗം രാഘവൻ മാടമ്പത്ത് സംസാരിച്ചു.
നൂറുകണക്കിന് പുസ്തകങ്ങളാണ് മേളയിലുള്ളത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ അക്കാദമിയിൽ നേരിട്ടെത്താതെയും പുസ്തകം സ്വന്തമാക്കാം.
9207173451 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശം അയക്കുന്നവർക്ക് പുസ്തകങ്ങളുടെ പട്ടിക ലഭ്യമാക്കും. ആവശ്യപ്പെടുന്ന പുസ്തകം തപാലിൽ എത്തിക്കും. മേള ഫെബ്രുവരി ആറിന് സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..