Deshabhimani

നാടിൻ താരമായി വിഘ്‌നേഷ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 02:32 AM | 0 min read

പെരിന്തൽമണ്ണ
ഐപിഎൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇടംനേടിയ പെരിന്തൽമണ്ണ സ്വദേശി വിഘ്നേഷ് പുത്തൂരിനെ തേടി അഭിനന്ദനപ്രവാഹം. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി അഭിനന്ദിച്ചു. എം എ ബേബിയുടെ ഉപഹാരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാർ കൈമാറി. 
പെരിന്തൽമണ്ണ വളയംമൂച്ചി സ്വദേശിയാണ്‌ വിഘ്നേഷ്. സിപിഐ എം പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റിയുടെ ആദരം ഏരിയാ സെക്രട്ടറി ഇ രാജേഷും എസ്എഫ്ഐയുടെ ആദരം ടി ഗോകുലും സമ്മാനിച്ചു. 
സിഐടിയു ജില്ലാ സെക്രട്ടറി സെക്രട്ടറി എം എം മുസ്തഫ, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം വി യൂസഫ്, മാടാല മുഹമ്മദലി, വാർഡ് കൗൺസിലർ അമ്പിളി മനോജ്, കൗൺസിലർ കെ സി ഷാഹുൽ ഹമീദ്, എസ്എഫ്ഐ ഭാരവാഹികളായ മിഥുൻ, ശരത്, അർഷദ് എന്നിവരും പങ്കെടുത്തു. വിഘ്നേഷിന്റെ അച്ഛൻ സുനിൽ ബാബു, അമ്മ ബിന്ദു എന്നിവരും വീട്ടിലുണ്ടായിരുന്നു. പെരിന്തൽമണ്ണ ഗവ. പിടിഎം കോളേജിലെ ഇംഗ്ലീഷ് ലിറ്ററേച്ചർ പിജി വിദ്യാർഥിയാണ് വിഘ്നേഷ്.


deshabhimani section

Related News

0 comments
Sort by

Home