മലപ്പുറം
എൻജിഒ യൂണിയൻ കലാകായിക സാംസ്കാരിക സമിതിയായ ജ്വാലയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാ കായികമേള നാലിന് മഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ നടക്കും. രാവിലെ 9ന് മത്സരം ആരംഭിക്കും. 40 വരെ സീനിയർ, 41 മുതൽ സൂപ്പർ സീനിയർ വിഭാഗങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും മത്സരം നടക്കും. ജില്ലാ മത്സര വിജയികൾ ജനുവരി എട്ടിന് പാലക്കാട് നടക്കുന്ന സംസ്ഥാന കായികമേളയിലേക്ക് യോഗ്യത നേടും. 100, 200, 400, 800 ഓട്ടം, റിലേ 4*100 മീറ്റർ, ഹൈജമ്പ്, ലോങ് ജമ്പ്, ട്രിപ്പിൾജമ്പ്, ഷോട്ട്പുട്ട്, ഡിസ്കസ്, ജാവലിൻ, നടത്തം -3 കി.മീ, 1 കി.മീ എന്നിവയാണ് മത്സരയിനങ്ങൾ. പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 9446501055.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..