16 January Saturday

കർഷക മാർച്ചിന്‌ കേരളത്തിന്റെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

വേങ്ങര പോസ്‌റ്റോഫീസിനുമുന്നിൽ നടന്ന ധർണ

 

തിരുവനന്തപുരം
രാജ്യതലസ്ഥാനത്തേക്ക്‌ തിളച്ചെത്തുന്ന കർഷക മാർച്ചിന്‌ കേരളത്തിന്റെ ഐക്യദാർഢ്യം. കർഷകപ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള മോഡി സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചും കർഷകരുടെ പാർലമെന്റ്‌ മാർച്ചിന്‌ പിന്തുണ അറിയിച്ചും സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച കർഷക മാർച്ചിൽ ആയിരങ്ങൾ പങ്കാളിയായി. സംസ്ഥാനത്തെ ഇരുനൂറിലധികം കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ ഇരമ്പിയെത്തിയ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ച്‌ പ്രതിഷേധം അറിയിച്ചു. സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.
തിരുവനന്തപുരം പിഎംജിയിൽ ചീഫ്‌ പോസ്‌റ്റ്‌ മാസ്‌റ്റർ ജനറൽ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ കോലിയക്കോട്‌ കൃഷ്‌ണൻനായർ, ജോയിന്റ്‌ സെക്രട്ടറി വി എസ്‌ പത്മകുമാർ എന്നിവർ സംസാരിച്ചു. 
ജിപിഒക്ക്‌ മുന്നിൽ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനംചെയ്തു. കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ, ടി എസ്‌ ബിനുകുമാർ, സുനിൽകുമാർ, അഡ്വ. മോഹന ചന്ദ്രൻ, വേളാവൂർ ചന്ദ്രശേഖരൻ, ജഗതി ബാബു, പേട്ട വിജയൻ എന്നിവർ സംസാരിച്ചു.
 
ജില്ലയിലെ ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ കർഷകർ മാർച്ച്‌ നടത്തി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.  പലയിടത്തും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു.
മഞ്ചേരി പുൽപ്പറ്റ പോസ്‌റ്റോഫീസിലേക്ക്‌ നടന്ന മാർച്ച്‌ കർഷകസംഘം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി എം ഷൗക്കത്ത്‌ ഉദ്‌ഘാടനംചെയ്‌തു. പെരിന്തൽമണ്ണയിൽ ജില്ലാ സെക്രട്ടറി സി ദിവാകരനും എടപ്പാളിൽ ജില്ലാ പ്രസിഡന്റ്‌ പി ജ്യോതിഭാസും പ്രതിഷേധം ഉദ്‌ഘാടനംചെയ്‌തു. വേങ്ങരയിൽ സംസ്ഥാന കമ്മിറ്റിയംഗം കെ ടി അലവിക്കുട്ടിയും മലപ്പുറത്ത്‌ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം സുന്ദരരാജനും ഉദ്‌ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top