മലപ്പുറം
കർഷകവിരുദ്ധ ബില്ലിനെതിരെ സമരംചെയ്ത എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ എസ്എഫ്ഐ പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രകടനം സംസ്ഥാന കമ്മിറ്റിയംഗം വി വൈ ഹരികൃഷ്ണപാൽ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ പി ശ്രീജിത്ത് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ദിയ, അജീബ് റഹ്മാൻ, വി രാഹുൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ ഹരിമോൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം എ ഗോപിക നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..