30 November Tuesday
യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല

ദേവധാർ റെയിൽവേ മേൽപ്പാലത്തിൽ 
നിയന്ത്രണംവിട്ട ബസ് താഴേക്ക് മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

താനൂർ ദേവധാർ മേൽപ്പാലത്തിൽനിന്നും താഴേക്ക് പതിച്ച ബസ്

താനൂർ

ദേവധാർ റെയിൽവേ മേൽപ്പാലത്തിൽനിന്നും നിയന്ത്രണംവിട്ട ബസ് താഴേക്ക് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. കുറ്റിപ്പുറത്തുനിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുന്ന തവക്കൽ ബസാണ് അപകടത്തിൽപ്പെട്ടത്.    അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകർത്ത് പാടത്തേക്ക് മറിയുകയായിരുന്നു. പത്തടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. മഴയും അപകടത്തിന് കാരണമായി.    യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രി, താനൂർ, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.     താനൂർ ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ചെരിഞ്ഞ നിലയിലായിരുന്ന ബസ് ഉയർത്തി അടിയിൽ ആളുകൾ പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി.      20 ദിവസംമുമ്പ് ഇതേ സ്ഥലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചിരുന്നു. അന്ന് തകർന്ന കൈവരിയുടെ  ബാക്കിഭാഗം തകർന്നാണ് അപകടമുണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top