30 November Tuesday

ഭീമകൊറേഗാവ് ഏരിയാ കേന്ദ്രങ്ങളിൽ പികെഎസ്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

മലപ്പുറം കുന്നുമ്മൽ കെഎസ്ആർടിസി പരിസരത്ത് സംഘടിപ്പിച്ച ധർണ 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി അനിൽ ഉദ്‌ഘാടനംചെയ്യുന്നു

മലപ്പുറം 

ഭീമകൊറേഗാവ് കേസിൽ അന്യായമായി തടങ്കലിൽവച്ച ആദിവാസി വിഭാഗക്കാർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട്‌ പികെഎസ് ഏരിയാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. മലപ്പുറം കുന്നുമ്മൽ കെഎസ്ആർടിസി പരിസരത്ത് സംഘടിപ്പിച്ച ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി അനിൽ ഉദ്‌ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ്‌ എ ബാബു അധ്യക്ഷനായി. സെക്രട്ടറി എം പി ശശിധരൻ,  എ കെ വേലായുധൻ,  പി നാരായണൻ, വി കെ രാജഗോപാൽ എന്നിവർ സംസാരിച്ചു. തിരൂരിൽ പികെഎസ് ജില്ലാ സെക്രട്ടറി പി പി ലക്ഷ്മണൻ,  മഞ്ചേരിയിൽ ജില്ലാ പ്രസിഡന്റ്‌ എൻ അയ്യപ്പൻകുട്ടി, വണ്ടൂരിൽ സംസ്ഥാന കമ്മിറ്റിയംഗം എൻ കണ്ണൻ, അരീക്കോട് പി വള്ളികുട്ടി, കണ്ണമംഗലത്ത്‌ എൻ പി കീരൻകുട്ടി,  കൊണ്ടോട്ടിയിൽ കെ പി സുബ്രഹ്മണ്യൻ, മങ്കടയിൽ രാജൻ പരുത്തിപ്പറ്റ, തിരൂരങ്ങാടിയിൽ സി പരമേശ്വരൻ, പെരിന്തൽമണ്ണയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌  ശ്യാംപ്രസാദ്, താനൂരിൽ  രാജേഷ് പുതുക്കാട്‌ എന്നിവർ  ഉദ്‌ഘാടനംചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top