03 December Friday

കൊട്ടുക്കര ആക്രമണം; 
കുട്ടി അഭയ
കേന്ദ്രത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

 മലപ്പുറം

കൊണ്ടോട്ടി കൊട്ടുക്കരയിൽ കോളേജ്‌ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ പത്താംക്ലാസ്‌ വിദ്യാർഥിയെ വെള്ളിമാട്‌കുന്ന്‌ ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിന്റെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക്‌ 16 വയസ്‌ പൂർത്തിയാകാത്തതിനാൽ ജുവനൈൽ നിയമപ്രകാരമാകും കേസിന്റെ വിചാരണ. കുട്ടിയുടെ സാമൂഹ്യ സാഹചര്യങ്ങൾ പരിശോധിച്ച്‌ ജില്ലാ ചൈൽഡ്‌ലെൻ ലീഗൽ ഓഫീസർ ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിന്‌ റിപ്പോർട്ട്‌ നൽകും. പൊലീസ്‌ നൽകുന്ന കുറ്റപത്രം ലഭിച്ചശേഷമാകും കേസിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുക. കുട്ടിക്ക്‌ കൗൺസിലിങ് ആരംഭിച്ചതായി ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡ്‌ അംഗം അഡ്വ. ഹാരിസ്‌ ‘ദേശാഭിമാനിയോട്‌’ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top