04 December Friday

മുക്തര്‍ 993, രോഗികൾ 706

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020
മലപ്പുറം
ജില്ലയിൽ ചൊവ്വാഴ്ച 706 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 664 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം. 33 പേർക്ക് ഉറവിടമറിയാതെയും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതരായവരിൽ ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവരാണ്. 993 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 37,683 ആയി.
57,726 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 11,268 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 463 പേരും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1100 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 
മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയിൽനിന്ന് പരിശോധനക്കയച്ച 2,53,035 സാമ്പിളുകളിൽ 2647 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. 222 പേർ കോവിഡ് ബാധിതരായി ജില്ലയിൽ മരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top