16 October Saturday

942 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021
മലപ്പുറം
രണ്ട് ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ ജില്ലയിൽ തിങ്കളാഴ്ച  942 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 919 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 18 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. 1947 പേർ രോഗമുക്തരായി. 13.35 ശതമാനമാണ്‌ രോഗവ്യാപന നിരക്ക്‌. 14,873 പേർ ചികിത്സയിലുണ്ട്‌. 44,574 പേർ നിരീക്ഷണത്തിലാണ്‌. 
ജില്ലയിൽ ഇതുവരെ 35,64,229 ഡോസ് വാക്‌സിൻ വിതരണംചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു. 26,83,138 പേർക്ക് ഒന്നാം ഡോസും 8,81,091 പേർക്ക് രണ്ടാം ഡോസും  നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top