28 October Thursday

വഖഫ് ബോര്‍ഡിന്റെ 
അദാലത്തുകള്‍ക്ക് ഇന്ന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021
മലപ്പുറം 
വഖഫ് ഭൂമികളിലെ പരാതി തീർപ്പാക്കാനുള്ള പ്രത്യേക അദാലത്തുകൾ ചൊവ്വ തുടങ്ങും.  സംസ്ഥാനതല ഉദ്ഘാടനം മഞ്ചേരി നഗരസഭാ ടൗൺ ഹാളിൽ രാവിലെ 10ന് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. വഖഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ അധ്യക്ഷനാകും.  ബോർഡിൽ പുതുതായി രജിസ്റ്റർചെയ്ത140 വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണംചെയ്യും. വഖഫ് സ്ഥാപനങ്ങൾ ബോർഡിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നടത്തിപ്പ്‌ ചുമതലയുള്ളവരെ അദാലത്തിൽ ബോധവൽക്കരിക്കും. 
ഒക്ടോബർ ഒമ്പതിന്‌ കണ്ണൂർ, 23ന് കോഴിക്കോട്, 30ന് കാസർകോട്‌ എന്നിവിടങ്ങളിൽ അദാലത്ത്‌ നടക്കും. മറ്റ്‌ ജില്ലകളിലെ അദാലത്ത് തീയതികൾ പിന്നീട് തീരുമാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top