18 February Monday

ഇനി 4 ക്യാമ്പുകള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
 
മലപ്പുറം
ജില്ലയിൽ ഇനി നാല് ദുരിതാശ്വാസ ക്യാമ്പുകൾ മാത്രം. കൊണ്ടോട്ടിയിൽ രണ്ടും നിലമ്പൂർ, പൊന്നാനി താലൂക്കുകളിൽ ഒന്നും വീതമാണിവ. 90 കുടുംബങ്ങളിലെ 327 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 100 പുരുഷൻമാരും 130 സ്ത്രീകളും 97 കുട്ടികളും. 
നിലമ്പൂർ താലൂക്കിലെ കുറമ്പലങ്ങോട് വില്ലേജിൽ എരഞ്ഞിമങ്ങാട് യത്തീംഖാനയിലെ ക്യാമ്പിൽ 57 കുടുംബങ്ങളിൽനിന്നായി 209 പേരുണ്ട്. ഇതിൽ 65 പുരുഷന്മാരും 85 സ്ത്രീകളും 59 കുട്ടികളുമാണ്. കൊണ്ടോട്ടി താലൂക്കിലെ മൊറയൂർ ഗവ. എൽപി സ്‌കൂളിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളിൽനിന്നായി ഒമ്പത് പുരുഷന്മാരും ആറ് സ്ത്രീകളും  മൂന്ന് കുട്ടികളുമടക്കം 18 ആളുകളുണ്ട്. കൂടാതെ ഒഴുകൂർ കുക്കാട് അങ്കണവാടിയിലെ ക്യാമ്പിൽ മൂന്ന് പുരുഷന്മാരും നാല് സ്ത്രീകളും മൂന്ന് കുട്ടികളും താമസിക്കുന്നു. 
പൊന്നാനി താലൂക്കിൽ ചമ്രവട്ടം പ്രൊജക്ട് ഓഫീസിലെ ക്യാമ്പിൽ 25 കുടുംബങ്ങളിലെ 23 പുരുഷന്മാരും 35 സ്ത്രീകളും 32 കുട്ടികളുമുൾപ്പടെ 90 ആളുകളാണുള്ളത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top