27 September Sunday

ഡോ. എം നാസർ കലിക്കറ്റ് പ്രോ വൈസ് ചാൻസലർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലയുടെ പുതിയ പ്രോ  വൈസ് ചാൻസലറായി ഡോ. എം നാസറിനെ നിയമിച്ചു. സർവകലാശാല സുവോളജി പഠന വിഭാഗത്തിലെ സീനിയർ പ്രൊഫസറും റിസർച്ച് ഡയറക്ടറേറ്റ് ഡയറക്ടറുമാണ് നാസർ.  1999ൽ സർവകലാശാല പഠന വിഭാഗത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 
തിങ്കളാഴ്ച നടന്ന സിൻഡിക്കറ്റ്‌ യോഗത്തിൽ വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് ഡോ. നാസറിന്റെ പേര് നിർദേശിച്ചു. സിൻഡിക്കറ്റ് അംഗീകാരവും നൽകി. അസോസിയേഷൻ ഓഫ് കലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് എക്സിക്യൂട്ടീവംഗംകൂടിയാണ് നാസർ. കലിക്കറ്റ് സർവകലാശാലയിൽനിന്ന് തന്നെയാണ് പിഎച്ച്‌ഡി നേടിയത്. ഒമ്പത് വിദ്യാർഥികൾ ഡോ. നാസറിന്റെ കീഴിൽ പിഎച്ച്‌ഡി  പൂർത്തീകരിച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ കോഴിക്കോടാണ് താമസം. പരേതനായ കെ വി കുഞ്ഞിമൂസയുടെയും സുഹറയുടെയും മകനാണ്. ഭാര്യ: ഷേർളി. മക്കൾ: ഇഹ്സാൻ, അദാഷ്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഡോ. നാസർ ഭരണവിഭാഗത്തിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top