14 August Friday
അഴിമതി

കോട്ടക്കൽ നഗരസഭാ സെക്രട്ടറിക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
കോട്ടക്കൽ 
അഴിമതി ആരോപണത്തിലെ വകുപ്പുതല തെളിവെടുപ്പിനെ തുടർന്ന്‌ കോട്ടക്കൽ‌  നഗരസഭാ സെക്രട്ടറി  സുഗതകുമാറിനെ സസ്‌പെൻഡ്‌ ചെയ്‌തു. അന്വേഷണ വിധേയമായാണ്‌ സസ്‌പെൻഷൻ. നഗരസഭയിലെ കരാറുകാരനാണ്‌ പരാതി നൽകിയത്‌. 
സെക്രട്ടറിയുടെ താമസസ്ഥലം  ശീതീകരിച്ചതിന് പണം വാങ്ങിയെന്നും തിരിച്ചുചോദിച്ചപ്പോൾ മറ്റിടപാടുകളിലേക്കുള്ള കൈക്കൂലിയായി കണക്കാക്കിയാൽ മതിയെന്ന്‌ മറുപടി നൽകിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.  തുടർന്ന്‌  കോഴിക്കോട് റീജണൽ ജോയിന്റ്‌ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്‌  തെളിവെടുപ്പ് നടത്തിയത്‌. 
നഗരസഭാ ചെയർമാൻ കെ കെ നാസർ, മുൻസിപ്പൽ എൻജിനിയർ മിനിമോൾ, അക്കൗണ്ടന്റ്‌ ഉണ്ണികൃഷ്ണൻ, താൽക്കാലിക ജീവനക്കാരൻ എന്നിവരിൽനിന്നാണ്‌ വിവരം ശേഖരിച്ചത്‌. സെക്രട്ടറി സുഗതകുമാറിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തിയും വിവരങ്ങൾ ചോദിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top