07 August Friday

47 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

മലപ്പുറം

ജില്ലയെ ഭീതിയിലാഴ്‌ത്തി ശനിയാഴ്‌ച 47 പേർക്ക്‌  കോവിഡ്‌–- 19 സ്ഥിരീകരിച്ചു. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. 16 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 21 പേർ  വിദേശ രാജ്യങ്ങളിൽനിന്നും എത്തി. ഇതിനുപുറമെ, മലപ്പുറത്ത്‌‌ ചികിത്സയിലുള്ള മൂന്ന്‌ ഇതര ജില്ലക്കാർക്കും കോവിഡ്‌ സ്ഥിരീകരിച്ചു‌.  എല്ലാവരും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. രോഗം സ്ഥിരീകരിച്ചവരിൽ നാല്‌‌ കുട്ടികളും ഉൾപ്പെടുന്നു.
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 22 പേർ ശനിയാഴ്‌ച രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചർ (വന്ന സ്ഥലം ആദ്യം)
■ ചെന്നൈ: വാഴയൂർ മുണ്ടയിൽത്താഴം സ്വദേശികളായ 19കാരൻ, 25കാരൻ, എടപ്പറ്റ വെള്ളിയഞ്ചേരി സ്വദേശികളായ 42 വയസ്സുകാരൻ, 32 വയസ്സുകാരി, എട്ട് വയസ്സുകാരി, ആറ് വയസ്സുകാരൻ.
■ മുംബൈ: കോട്ടക്കൽ സ്വദേശി (32), വാഴയൂർ അഴിഞ്ഞിലം സ്വദേശി (29).
■ ബംഗാൾ: പറപ്പൂർ ഒഴിപ്പുറം സ്വദേശി (31)
■ ആന്ധ്ര: വഴിക്കടവ് മൊടപ്പൊയ്ക സ്വദേശി (34)
■ ബംഗളൂരു: വഴിക്കടവ് കാരക്കോട് സ്വദേശിനി (26), ഊർങ്ങാട്ടിരി വടക്കുംമുറി സ്വദേശി (27)
■ ഡൽഹി: കുറുവ പാങ്ങ് സ്വദേശി (26)
■ കർണാടക: റെയിൽവേ ജീവനക്കാരനായ കോഡൂർ സ്വദേശി (34) 
■ പുണെ: മഞ്ചേരി മുട്ടിപ്പാലം സ്വദേശി (30)
■ നാഗ്പുർ: എടപ്പറ്റ സ്വദേശി (38)
വിദേശത്തുനിന്ന്‌ എത്തിയവർ
■ റാസൽഖൈമ: തൃപ്രങ്ങോട് സ്വദേശി (51), മഞ്ചേരി മുട്ടിപ്പാലം സ്വദേശി (62), അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി (24)
■ മസ്‌കത്ത്‌: മൊറയൂർ സ്വദേശിനി (29), വട്ടംകുളം സ്വദേശി (47) 
■ റിയാദ്‌: എടവണ്ണ സ്വദേശിനി ആറ് വയസ്സുകാരി, പൊന്നാനി ഈശ്വരമംഗലം സ്വദേശി (34)
■ കുവൈത്ത്‌: നന്നമ്പ്ര കൊടിഞ്ഞി സ്വദേശി (33), ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി (35),  എടപ്പറ്റ സ്വദേശി (34), പോത്ത്കല്ല് ഉപ്പട സ്വദേശികളായ 32 വയസ്സുകാരൻ, എഴ് വയസ്സുകാരി, നന്നമ്പ്ര തിരുത്തി സ്വദേശി (53)
■ ദുബായി: ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി (22)
■ ജിദ്ദ: കണ്ണമംഗലം പൂച്ചോലമാട് സ്വദേശി (36)
 ■ ഷാർജ: ആനക്കയം പന്തല്ലൂർ സ്വദേശി (23), പുൽപ്പറ്റ വളമംഗലം സ്വദേശി (29), ആനക്കയം പന്തല്ലൂർ സ്വദേശി (28), പുൽപ്പറ്റ തൃപ്പനച്ചി സ്വദേശി (45),  
■ അബുദാബി: ചോക്കാട് സ്വദേശി (44),  ആനമങ്ങാട് ആലിപ്പറമ്പ് സ്വദേശി (21)
■ കുവൈത്തിൽനിന്ന്‌ 22ന് കരിപ്പൂരിലെത്തിയ കോട്ടയം സ്വദേശികളായ രണ്ടുപേർ (ചികിത്സയിലുള്ള ഇതര ജില്ലക്കാർ) 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top