14 November Thursday

എസ‌്എഫ‌്ഐ ക്യാമ്പയിനിടെ എംഎസ്എഫ് അക്രമം

സ്വന്തം ലേഖികUpdated: Friday Jun 28, 2019

എംഎസ്എഫുകാരുടെ അക്രമത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ അരീക്കോട് താലൂക്ക് ആശുപത്രിയിൽ

 
അരീക്കോട് 
അംഗത്വ ക്യാമ്പയിനിടെ എസ‌്എഫ‌്ഐ പ്രവർത്തകരെ എംഎസ്എഫ്, കെഎസ്‌യു, മുസ്ലിംലീഗ് സംഘം മർദിച്ചു.വ്യാഴാഴ‌്ച അരീക്കോട‌് ഗവ. ഹയർ സെക്കൻഡറി സ‌്കൂളിനുമുന്നിലാണ‌് സംഭവം. 
ഏരിയാ സെക്രട്ടറി  ബിനീഷ് കല്ലട, പ്രസിഡന്റ്‌  സി നീതു, എൻ സി  നൗഷിക്  എന്നിവർക്ക‌് പരിക്കേറ്റു. ഇവരെ  അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ചുറ്റുമതിലിനുപുറത്തായിരുന്നു ക്യാമ്പയിൻ. സംഘടിച്ചെത്തിയവർ എസ‌്എഫ‌്ഐ പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നു. 
മെമ്പർഷിപ്പ് ക്യാമ്പ് അലങ്കോലപ്പെടുത്തുകയും എസ്എഫ്ഐ പ്രവർത്തകരെ മർദിക്കുകയുംചെയ‌്തവരെ  ഉടൻ പിടികൂടണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എസ്എഫ്ഐ ജില്ല വൈസ് പ്രസിഡന്റ് മുസ്സമിൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷിഹാബ്, ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ കെ സാദിൽ  എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top