17 October Thursday
മലയാള സർവകലാശാല

ലീഗ‌് ആരോപണം അബ‌്ദുറബ്ബിനെ ലക്ഷ്യമിട്ട‌്: മന്ത്രി ജലീൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

 

തിരുവനന്തപുരം
മലയാള സർവകലാശാലയുടെ ഭൂമി ഏറ്റെടുക്കലിനെതിരെ ലീഗ‌് അംഗം  ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത‌് മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ‌്ദുറബ്ബിനെ ലക്ഷ്യംവച്ചാണെന്ന‌് മന്ത്രി കെ ടി ജലീൽ നിയമസഭയിൽ പറഞ്ഞു. സെന്റിന‌് 1.70 ലക്ഷം ആയി യുഡിഎഫ‌് നിശ‌്ചയിച്ചത‌് 1.60 ലക്ഷം ആയി കുറച്ചത‌് അഴിമതിയാണെങ്കിൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കും. അബ‌്ദുറബ്ബിന്റെ കാലത്താണ‌് ഇതിൽ എല്ലാ തീരുമാനവും എടുത്തത‌്.  
ഞാനൊരു പറമ്പ‌് കച്ചവടക്കാരനല്ല. ഒരു രൂപപോലും കമീഷൻ വാങ്ങുന്ന ആളുമല്ല. അതിനാൽ ഇക്കാര്യത്തിൽ തനിക്ക‌് ഒരു ഭയപ്പാടുമില്ലെന്നും അദ്ദേഹം സി മമ്മൂട്ടിയുടെ ആരോപണത്തിന‌് മറുപടി നൽകി. ഇപ്പോൾ ഏറ്റെടുക്കുന്ന സ്ഥലം കണ്ടെത്തിയതും വില നിശ‌്ചയിച്ചതും യുഡിഎഫ‌് സർക്കാരാണ‌്. മലയാള സർവകലാശാലയ‌്ക്ക‌് നാക‌് അക്രഡിറ്റേഷൻ കിട്ടാനിരിക്കെ ഇത്തരം ആരോപണം ഉന്നയിക്കുന്നത‌് സർവകലാശാലയെ തകർക്കാനാണ‌്.  ലീഗിനുളളിലെ അസ്വാരസ്യമാണ‌് നിലവിലെ പ്രശ‌്നത്തിന‌് കാരണം. അതിന‌് ചിലർ ചിലരെ കരുവാക്കുകയാണ‌്. 
ഇതിനായി ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട‌്. കരിപ്പൂരിലെ ഹജ്ജ‌് ഹൗസിനോട‌ുചേർന്ന‌് പുതിയ വനിതാ ബ്ലോക്ക‌് പണിയുമെന്നും വഖഫ‌് ബോർഡ‌് നിയമനം പിഎസ‌്സിക്ക‌് വിടാനുള്ള നടപടി പുരോഗമിക്കുന്നതായും ജലീൽ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top