03 July Friday

സേവനങ്ങള്‍ ഓണ്‍ ലൈനിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
മലപ്പുറം
ലോക്ക് ഡൗൺ സാഹചര്യത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേനെയുള്ള സേവനങ്ങൾ ഓൺലൈൻ മുഖേന ക്രമീകരിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. 
രജിസ്‌ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് അഡീഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി നടത്താം. 2020 ജനുവരി മുതൽ 2020 മെയ് വരെയുള്ള മാസങ്ങളിൽ രജിസ്‌ട്രേഷൻ പുതുക്കേണ്ടവർക്ക് 2020 ആഗസ്ത് വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോൺ മുഖേന ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ പുതുക്കാം. 
2019 ഡിസംബർ 20ന്‌ ശേഷം ജോലിയിൽനിന്നു നിയമാനുസൃതം വിടുതൽ ചെയ്യപ്പെട്ട് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്ക് ആഗസ്ത് 27 വരെ സീനിയോറിറ്റി നിലനിർത്തി വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത് നൽകും.  
പ്രധാന വാർത്തകൾ
 Top