13 July Monday

രണ്ട് വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെത്തും

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
മലപ്പുറം
ഗൾഫിൽനിന്ന് രണ്ട് വിമാനങ്ങൾ വ്യാഴാഴ്‌ച കരിപ്പൂർ വിമാനത്താവളത്തിലെത്തും. വൈകിട്ട് ഏഴിന് മസ്‌കത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും രാത്രി ഒമ്പതിന് ദുബായിൽനിന്നുള്ള എയർ ഇന്ത്യ വിമാനവും എത്തും.
ഈ വിമാനങ്ങളിൽ എത്തുന്ന യാത്രക്കാരിൽ പ്രത്യേക പരിഗണനയിലുള്ളവരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങൾ മാത്രമേ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവർ വാഹനത്തിന്റെ വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിമാനം എത്തുന്നതിന് നാല് മണിക്കൂർ മുൻപെങ്കിലും https://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിൾ ഫോമിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top