16 July Thursday
പുതിയ രോഗബാധിതരില്ല

ആശ്വാസദിനം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
മലപ്പുറം
ജില്ലയിൽ പുതിയ രോഗബാധിതരില്ല.  511 പേർക്കുകൂടി നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ 12,470 പേർ നിരീക്ഷണത്തിലായി‌. 144 പേർ വിവിധ ആശുപത്രികളിലാണ്‌. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി–-139,  തിരൂരങ്ങാടി താലൂക്ക് ആശുപത്രി–- 3, നിലമ്പൂർ, തിരൂർ ജില്ലാ ആശുപത്രികൾ (1 വീതം) എന്നിങ്ങനെയാണ്‌ ഐസൊലേഷനിലുള്ളവർ‌‌. 11,114 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്‌‌. 1212 പേർ കോവിഡ് കെയർ സെന്ററുകളിൽ. 
ചികിത്സയിൽ 44 പേർ
കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയിൽ 44 പേർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്‌.  ഇതിൽ ഒരാൾ പാലക്കാട് സ്വദേശിയാണ്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന അറിയിച്ചു. ജില്ലയിൽ ഇതുവരെ 79 പേർക്ക്‌ വൈറസ് ബാധ സ്ഥിരീകരിച്ചു. 24 പേർ രോഗം ഭേദമായി വീടുകളിലേക്ക്‌‌ മടങ്ങി. ഒമ്പത് പേർ രോഗം ഭേദമായ ശേഷം തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐസിയുവിൽ തുടരുന്നു. ജില്ലയിൽ ഇതുവരെ 3442 പേർക്ക്‌ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 268 പേരുടെ ഫലം ലഭിക്കാനുണ്ട്‌.
പ്രധാന വാർത്തകൾ
 Top