28 May Thursday

ദിവസവും അവലോകനത്തിന്‌ മന്ത്രി ജലീല്‍

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
മലപ്പുറം
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാടൊന്നാകെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോവിഡ് 19നെ പ്രതിരോധിക്കാൻ കഠിന പരിശ്രമത്തിലാണെന്ന് മന്ത്രി  കെ ടി  ജലീൽ.  ഭക്ഷണം കിട്ടാത്തവരായും അവശ്യമരുന്ന് ലഭിക്കാത്തവരായും ചികിൽസക്ക് പ്രയാസപ്പെടുന്നവരായും ജില്ലയിൽ ആരും ഉണ്ടാകാൻ പാടില്ല. ആർക്കെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയ്ക്ക് തന്നെ നേരിട്ട് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.അതല്ലെങ്കിൽ തന്റെ അസി. പ്രൈവറ്റ് സെക്രട്ടറി, പിഎ, അഡീഷണൽ പിഎമാർ എന്നിവരുടെ  നമ്പറുകളിലും വിളിക്കാം.  ഐസൊലേഷനിൽ കഴിയുന്നവരെ അനുകമ്പയോടെ പരിചരിക്കണം. 
ദിവസവും പകല്‍ 11ന്‌ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുമായും സെക്രട്ടറിമാരുമായും പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർമാരുമായും വീഡിയോ കോൺഫറൻസിലൂടെ  കലക്ടറേറ്റിൽനിന്ന്  സ്ഥിതിഗതികൾ നേരിട്ട്  വിശകലനംചെയ്യും.
കലക്ടർ, എസ്‌പി, ഡിഎംഒ  എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കും. മന്ത്രിയുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടേയും ഫോൺ നമ്പറുകൾ. 
മന്ത്രി  കെ ടി ജലീൽ:  9895073107, എപിഎസ്‌:  9037993623. പിഎ:  7907863232. എപിഎ:  9746427102. എപിഎ:  9847612596, ഒഎ: 9447445024
പ്രധാന വാർത്തകൾ
 Top