07 June Sunday
ജാഗ്രത ലംഘിച്ചതിന്‌ 77 കേസുകള്‍ നിരോധനാജ്ഞ

37 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
 
മലപ്പുറം
കോവിഡ് 19 പ്രതിരോധത്തിനായി ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് വെള്ളിയാഴ്‌ച  21 കേസുകൾകൂടി രജിസ്റ്റർചെയ്തു. 37 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം പറഞ്ഞു. 
ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 163 ആയി. 211 പേരെയാണ് സംഘം ചേരൽ,   കലക്ടറുടെ ഉത്തരവ് ലംഘിച്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കൽ, മതിയായ കാരണങ്ങളില്ലാതെ പുറത്തിറങ്ങൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇതുവരെ അറസ്റ്റ് ചെയ്തത്. 34 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. 
കലക്ടറുടെ മുന്നറിയിപ്പുകൂടാതെ മതസംഘടനകളുടെ നിർദേശവും ഉണ്ടായിട്ടും പള്ളികളിൽ കൂടുതൽ പേർ ചേർന്നതിന്‌ അഞ്ച് കേസുകളും പൊലീസ് രജിസ്റ്റർചെയ്തു. മേലാറ്റൂരിൽ മൂന്ന്, പോത്ത്കല്ല്, വഴിക്കടവ് പൊലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകൾവീതവുമാണ്‌ രജിസ്റ്റർചെയ്തത്. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെയും പൊലീസ് നടപടികൾ തുടരുകയാണ്. വാർഡ് അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പുതുതായി ഇത്തരത്തിലുള്ള 77 കേസുകൾ
കൂടി രജിസ്റ്റർചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 179 ആയി.
 

 

പ്രധാന വാർത്തകൾ
 Top