20 April Tuesday

മത്സ്യതൊഴിലാളികൾക്ക് ആശ്വാസം പകർന്നത് 
ഈ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

കബീർ

 

മലപ്പുറം
സംസ്ഥാനത്തെ മത്സ്യമേഖലയെ ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ലെന്ന്‌ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടും യുഡിഎഫ് നടത്തുന്നത് രാഷ്ട്രിയ നാടകമാണന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. യുഡിഎഫിന്റെ തീരദേശ ഹർത്താൽ അനാവശ്യമാണെന്നും രാഷ്ട്രീയ കളിയാണ് ഇതിന് പിന്നിലെന്നും  മത്സ്യതൊഴിലാളിയും ബോട്ടുടമയുമായ ഹാജിയാരകത്ത് കബീറും ചക്കരക്കാരന്റെ ഉനൈസും പറഞ്ഞു.
12 നോട്ടിക്കൽ മൈൽ ദൂരം മാത്രമാണ് സംസ്ഥാനത്തിന് നിയന്ത്രണമുള്ളത്. ആഴക്കടൽ മത്സ്യ ബന്ധനം മുഴുവനായും കേന്ദ്ര സർക്കാരിന്റെ പരിധിയിലാണ്. യുഡിഎഫ് ഇപ്പോൾ നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ടീയ നാടകമാണ്. ഇത് മത്സ്യതൊഴിലാളികൾ തള്ളി കളഞ്ഞത് കൊണ്ടാണ് ഹർത്താൽപ്പൊളിഞ്ഞതെന്നും ഇവർ പറഞ്ഞു. പ്രയാസത്തിലായ മത്സ്യതൊഴിലാളികൾക്ക് ആശ്വാസത്തിന്റെ വെട്ടം പകർന്നത് ഈ സർക്കാറാണന്നും കബീർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top