18 April Sunday

പോളിങ് 
ഉദ്യോഗസ്ഥര്‍ക്ക് 
വാക്‌സിനേഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

 

മലപ്പുറം
പോളിങ് ഉദ്യോഗസ്ഥർക്ക് കോവിഡ് പ്രതിരോധ കുത്തിവയ്‌പ്‌ എടുക്കാൻ ജില്ലയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയെന്ന്‌ ഡിഎംഒ  കെ സക്കീന അറിയിച്ചു. ഇതിനായി കോവിൻ വെബ് പോർട്ടലിൽ 41,069 പേരാണ്‌ രജിസ്റ്റർചെയ്തത്‌. 60 സെഷനുകളിലായി 3245 പേർക്ക് വാക്‌സിനേഷൻ നൽകി. ബാക്കിയുള്ളവർക്ക് കുത്തിവയ്‌പ്‌ നൽകാൻ 410 സെഷനുകൾ ഒരുക്കി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, സ്റ്റാഫ് നേഴ്‌സുമാർ അടക്കമുള്ള ജീവനക്കാരെ സജ്ജമാക്കാനും തീരുമാനിച്ചു.കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്ത ഉദ്യോഗസ്ഥർക്ക് ‘രജിസ്‌ട്രേഷൻ ചെയ്തു’ എന്ന മൊബൈൽ സന്ദേശം ലഭിക്കും. ഇത്‌ കേന്ദ്രത്തിൽ കാണിച്ചാൽ വാക്‌സിൻ സ്വീകരിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top